Latest NewsIndia

ചർച്ചകൾ ഫലംകണ്ടു; ലോറി സമരം പിന്‍വന്‍ലിച്ചു

ന്യൂഡൽഹി: ചരക്കുലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന ദേശീയ സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ലോറി ഉടമകള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി സമരക്കാർ ചർച്ച നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമിതിക്ക് രൂപം നല്‍കാനും കേന്ദ്ര റോഡുഗതാഗത-ഹൈവേ മന്ത്രാലയ ഉദ്യോഗസ്ഥരും സമര സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ALSO READ: ചരക്ക് ലോറി സമരം : നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിയ്ക്കുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചരക്കുലോറി ഉടമകള്‍ ജൂലൈ 20 നാണ് ചരക്കുലോറിയുടമകള്‍ സമരം ആരംഭിച്ചത്. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയായിരുന്നു സമരം. സമരം നീണ്ടു പോയതിനെ തുടർന്ന് പലചരക്ക് സാധനങ്ങൾ പച്ചക്കറി എന്നിവയുടെ വില വർധിച്ചിരുന്നു.

shortlink

Post Your Comments


Back to top button