Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsTechnology

നിങ്ങളുടെ സ്മാർട്ഫോണിലെ സിഗ്നൽ വർദ്ധിപ്പിക്കാനുള്ള വഴികൾ

നമ്മൾ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫോണിന് സിഗ്നൽ ഇല്ലാതിരുന്നത്. പ്രത്യേകിച്ച് സ്മാർട്ഫോണുകൾ നമ്മുടെ ജീവിതചര്യയുടെ ഭാഗമായി മാറുന്ന ഈ കാലഘട്ടത്തിൽ സിഗ്നൽ അല്ലെങ്കിൽ റേഞ്ച് കുറയുമ്പോൾ നമ്മൾ വളരെയധികം അസ്വസ്ഥരാകാറുണ്ട്. സിഗ്നൽ കുറയുന്നതിലൂടെ കോൾ കട്ടാകാനും സന്ദേശങ്ങൾ അയക്കാൻ തടസ്സങ്ങൾ നേരിടുകയും ചെയ്യും. അങ്ങനെ തടസ്സം നേരിടുന്നവർക്ക് സിഗ്നൽ വർദ്ധിപ്പിക്കാൻ ഇതാ 5 എളുപ്പവഴികൾ

1. നിങ്ങളുടെ സ്മാർട്ഫോണിന്റെ ആന്റീന മറയ്ക്കുന്ന തരത്തിലുള്ള ഫോൺ കവറുകളോ പൊടിയോ മറ്റോ ഉണ്ടെങ്കിൽ ഉടനെ അത് മാറ്റുക.ഫോൺ കയ്യിൽ പിടിക്കുമ്പോഴും നിങ്ങളുടെ കൈ ആന്റീന മറയുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

2. ഫോണും സെൽ ഫോൺ ടവറും തമ്മിലുള്ള തടസ്സം നീക്കുക എന്നുള്ളതാണ് അടുത്ത വഴി. തടസ്സങ്ങൾ കൂടുന്നതിലൂടെ സിഗ്നൽ ശക്തി കുറയും. അതിനാൽ ജനാലയുടെ അടുത്ത് മാറി നിൽക്കുകയോ ചെയ്യുകയാണെങ്കിൽ കൂടുതൽ മികച്ച സിഗ്നൽ ലഭിക്കും. കഴിവതും ഇലക്രോണിക് ഉപകരണങ്ങളുടെ അടുത്തിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

Also Read: ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷിക്കാം : കിടിലൻ ഓഫർ ഇങ്ങനെ

3. ബാറ്ററി കുറയുമ്പോൾ സ്മാർട്ഫോണുകൾ ചാർജ് തീരുന്നത് തടയാനായി തനിയെ തന്നെ സിഗ്നലുകൾ സ്വീകരിക്കുന്നത് കുറയ്ക്കും. അതിനാൽ വൈഫൈ, ബ്ലുടൂത് തുടങ്ങിയ സേവനങ്ങൾ ഓഫ് ചെയ്താൽ കൂടുതൽ മികച്ച സിഗ്നലുകൾ ഈ സമയത് നമുക്ക് ലഭിക്കും.

4. നിങ്ങളുടെ സിം കാർഡുകളിൽ പൊടിയോ ഉരവോ ഉണ്ടോയെന്ന് നോക്കി ഉറപ്പ് വരുത്തുക. ഇതും ഫോണിന്റെ സിഗ്നൽ സ്‌ട്രെങ്ത് കുറയ്ക്കാൻ കാരണമാകുന്നു.

5. നമ്മൾ യാത്ര ചെയ്യുകയാണെങ്കിൽ ചില സ്ഥലങ്ങളിൽ 4ജി സേവനത്തിന് സിഗ്നൽ കുറവായിരിക്കും. അങ്ങനെയാണെങ്കിൽ ഫോണിന്റെ സിം സെറ്റിങ്സിൽ പോയി സേവനം 2ജിയൊ 3ജിയോ ആക്കുക. ഇത് ഫോണിന്റെ സിഗ്നൽ കൂട്ടാൻ വളരെയധികം സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button