ലക്നൗ: ശക്തമായ കാറ്റിലും മഴയിലും ഉത്തര്‍പ്രദേശില്‍ 30 മരണം, 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകർന്നു. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്.
ALSO READ: ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്
ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസവും ശക്തമായ മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരണപ്പെട്ടിരുന്നു. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്.
Post Your Comments