തിരുവനന്തപുരം : ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ വിവിധ ഏജന്‍സികള്‍ നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രരേഖ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഇ.ടി തയ്യാറാക്കിയ ‘സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഡോക്യുമെന്ററി വീഡിയോ ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജുചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, എസ്.ഐ.ഇ.ടി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതവും ശാസ്ത്രസംഭാവനകളും പ്രതിപാദിക്കുന്ന 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് തയ്യാറാക്കിയിട്ടുള്ളത്. എസ്.ഐ.ഇ.ടി ഇതിനോടകം 50 ല്‍പരം ജീവചരിത്ര ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ പ്രഥമ സംപ്രേഷണം ദൂരദര്‍ശന്‍ അടുത്തയാഴ്ച നിര്‍വ്വഹിക്കും.
Also read : സപ്ലൈകോ ഓണ്‍ ലൈന്‍ ബില്ലിംഗ് സംവിധാനത്തിലേക്ക്
Post Your Comments