ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പൊലീസുകാരി ചോക്കലേറ്റ് ബാര്‍ അടിച്ചുമാറ്റിയ പൊലീസുകാരിയ്ക്ക് സസ്പെന്ഷന്. ചെന്നൈയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് മുപ്പത്തിനാലുകാരിയായ കോണ്‍സ്റ്റബിള്‍ ചോക്ലേറ്റ് അടിച്ചുമാറ്റിയത്. പോലീസിന്റെ മോഷണം കടയിലെ സിസിടിവിയാണ് കൈയോടെപൊക്കിയത്.
സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ സൂത്രത്തില്‍ ചോക്ലേറ്റ് ബാര്‍ എടുത്ത് പോക്കറ്റില്‍ തിരുകുകയായിരുന്നു. എന്നാല്‍ മോഷണം സിസിടിവി കാമറ പരിശോധിക്കുന്ന ജോലിക്കാരന് കണ്ടെത്തി. ഇയാള്‍ കാഷ്യറോട് ഇക്കാര്യം സൂചിപ്പിച്ചു. കാഷ്യര്‍ പോലീസുകാരിയോട് ചോക്ലേറ്റിന്റെ കൂടി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ മോഷണം സമ്മതിച്ചില്ല. ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം സമ്മതിക്കേണ്ടിവന്നു. എടുത്ത ചോക്ലേറ്റിനു പണം നല്കി അവര്‍ അവിടെനിന്നും തടിയൂരി.
Post Your Comments