കണ്ണൂര്‍: ചരിത്രം കുറിച്ച് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ രാജവെമ്പാലയുടെ നാല് മുട്ടകൾ വിരിഞ്ഞു. ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കി രാജവെമ്പാല മുട്ടകൾ വിരിയിക്കുന്നത്. കാടിന്റെ അന്തരീക്ഷം ഒരുക്കിയ പ്രത്യേക കൂട്ടിലാണ് നാല് മുട്ടകള്‍ വിരിഞ്ഞത്. ഇന്നലെ രാവിലെ വിരിഞ്ഞ കുഞ്ഞുങ്ങളെ പ്രത്യേക കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്.
പത്ത് ദിവസത്തിനുശേഷം ഇവ പടം പൊഴിക്കുന്നതോടെ ഭക്ഷണം നല്‍കി തുടങ്ങും. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രത്യേകം ഒരുക്കിയ പെണ്‍രാജവെമ്പാലയുടെ കൂട്ടിലേക്ക് ഇണചേരാന്‍ ആണ്‍ രാജവെമ്പാലയെ വിട്ടത്. ആഴ്ചകളോളം കൂട്ടില്‍ കഴിഞ്ഞ ആണ്‍പാമ്പ് ഇണചേര്‍ന്ന ശേഷം പിന്‍വാങ്ങി. മുൻപും ഇണചേരലിനു ശേഷം മുട്ട വിരിയിക്കാൻ ശ്രമം നടത്തിയെങ്കിലും ഫംഗസ് ബാധ മൂലം മുട്ട വിരിഞ്ഞില്ല. വീഡിയോ കാണാം:
Post Your Comments