മുംബൈ: രണ്ട് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചു. മറാത്ത വിഭാഗത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ടാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
READ ALSO: കൈകൂപ്പി മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; സംഭവം ഇങ്ങനെ
കോണ്‍ഗ്രസിന്റെ പാന്തര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി ഭരത് ബല്‍കെ, എന്‍.സി.പിയുടെ ഇന്ദപുര്‍ എം.എല്‍.എ ദത്താത്രേയ് വിതോഭ് ഭാര്‍ണെ എന്നിവരാണ് രാജിവച്ചത്. ശിവസേന എം.എല്‍.എ ഹര്‍ഷവര്‍ദ്ധന്‍ ജാഥവും രാജിപ്രഖ്യാപിച്ചിട്ടുണ്ട്.
അഥിനിടെ മറാത്ത വിഭാഗത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ട് മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ നടത്തിവരുന്ന പ്രക്ഷോഭം നാലാം ദിവസത്തിലേക്ക് കടന്നു. നവിമുംബൈയില്‍ സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ഒരാള്‍ കൂടി ഇന്ന് മരിച്ചു. ജെ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.
Post Your Comments