
ശക്തമായ ഇടിമിന്നലിനെ തുടർന്ന് ആറ് ഫ്ളൈറ്റുകൾ റദ്ദാക്കിയതോടെ 13,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ചൈനയിലെ ചെംഗ്ഡൂ ഷുവാംഗ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിമിന്നൽ ശക്തമായതോടെ വിമാനത്താവളത്തിൽ എത്തിയ 13,000ത്തിലേറ യാത്രക്കാർ വലഞ്ഞു.
ALSO READ: 164 വര്‍ഷത്തിനു ശേഷം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്കി ഈ രാജ്യം
ഇടിമിന്നൽ ശമിക്കാത്തതിനെ തുടർന്ന് അധികൃതർ ആറ് ഫ്ളൈറ്റുകൾ റദ്ദാക്കി. 113 ഫ്ളൈറ്റുകളുടെ യാത്ര വൈകി. ഇന്ന് പുലർച്ചെ 3.40ഓടെയാണ് ഇടിമിന്നൽ ആരംഭിച്ചത്. ഇടിമിന്നൽ ശമിച്ചതിനു ശേഷം മാത്രമേ വിമാനസർവീസുകൾ ആരംഭിക്കുവെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയോടെ അടച്ചിട്ട റൺവേ ഇപ്പോൾ തുറന്നതായാണ് വിവരം.
Post Your Comments