ഭോപ്പാൽ: മേൽക്കൂരയിലെ ചോർച്ച ശെരിയാക്കിതരണമെന്ന ആവശ്യവുമായി സ്‌കൂൾ വിദ്യാർത്ഥികൾ പ്രസിഡന്റിന് കത്തയച്ചു. ഭോപ്പാലിലെ സർക്കാർ സ്‌കൂളിലെ കുട്ടികൾക്കാണ് ഈ ദുരവസ്ഥ ഉണടായത്. അധികാരികളുടെ അവഗണനയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പഠിപ്പിക്കാൻ വേണ്ട അധ്യാപകരോ സൗകര്യമോ നല്ല ക്ലാസ് മുറികളോ ഒന്നും തന്നെ ഇവിടെയില്ല. വിദ്യാഭയസ വകുപ്പ് കടുത്ത അവഗണനയാണ് ഈ കുട്ടികളോട് കാട്ടുന്നത്.
കെട്ടിടങ്ങൾ ചോർന്നൊലിക്കുകയും കുട്ടികൾക്ക് ക്ലാസ് മുറിയിലിരുന്ന് പഠിക്കാൻ കഴിയാതായതോടെയാണ് കുട്ടികൾ പ്രസിഡന്റിന് കത്തയക്കാൻ തീരുമാനിച്ചത്. മഴയത് കുടയും പിടിച്ചാണ് കുട്ടികൾ ക്ലാസ് മുറിക്കുള്ളിൽ ഇരിക്കുന്നത്. ക്ലാസ് മുറികൾ ചോർന്നൊലിക്കുന്നതിനാൽ തങ്ങൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്നും, പ്രാഥമിക ആവശ്യങ്ങൾക്കായി സ്‌കൂളിൽ ശുചിമുറി പോലും ഇല്ലെന്നും കുട്ടികൾ കത്തിൽ പറയുന്നു. ഇതിനെല്ലാം പരിഹാരം കണ്ടെത്തണമെന്നാണ് കുട്ടികളുടെ ആവശ്യം.
Post Your Comments