ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ ചില സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുടെ പേരിന്റെ തുടക്കത്തില്‍ ‘ഇസ്ലാമിയ’ എന്ന വാക്കുണ്ട്.ഈ സ്കൂളുകൾക്ക് വെള്ളിയാഴ്ച ആയിരുന്നു അവധി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിഷയത്തിലിടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ മറ്റു സർക്കാർ സ്കൂളുകൾക്ക് ഉള്ളതുപോലെയുള്ള പ്രവർത്തന രീതികളാണ് ഇനി ഈ സ്കൂളുകൾക്കും ഉണ്ടാവുക.
ഈ സ്കൂളുകളുടെ പേരില്‍ ഇനി മുതല്‍ ‘ഇസ്ലാമിയ’ എന്ന വാക്കുണ്ടാകില്ല. കൂടാതെ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ചയായിരിക്കും ഇവയ്ക്ക് അവധി. പ്രാഥമിക വിദ്യാഭ്യാസ മേധാവിയായ സന്തോഷ് റായ് ഇതിനേപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചു. ബല്ലിയ ജില്ലയിലെ ആറ് പ്രൈമറി സ്കൂളുകള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
Several govt primary schools in Ballia district have the prefix ‘Islamia’ in their names.Block Education Officer, says,”as of now 6 schools have been identified&the word ‘Islamia’ will be removed. We have directed them to keep schools open on Fridays&closed on Sundays”(26/7/2018) pic.twitter.com/MCSXFTpZj0
— ANI UP (@ANINewsUP) July 26, 2018
Post Your Comments