ടൂണിസ് : നാല്‍പത് അഭയാര്‍ഥികളുമായെത്തിയ കപ്പല്‍ തീരത്തടുക്കാന്‍ അനുമതിതേടി രണ്ടാഴ്ചയായി മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നു. ഇവരെ സ്വീകരിക്കാന്‍ നാലുരാജ്യങ്ങള്‍ തയാറാകാതിരുന്നതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാള്‍ട്ട, ഫ്രാന്‍സ്, ഇറ്റലി, ടുണീഷ്യ എന്നീ രാജ്യങ്ങളാണ് കപ്പലിന് തീരത്തടുക്കാനുള്ള അനുമതി നിഷേധിച്ചത്.
അഭയാര്‍ഥികളും 14 ജീവനക്കാരും കപ്പലിലുണ്ട്. മൂന്നോ നാലോ ദിവസം കഴിയുന്നതിനുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്.
Post Your Comments