KeralaLatest News

അന്ന് പുറത്ത്, ഇന്ന് അകത്ത്; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.ശശി വീണ്ടും സി.പി.എമ്മില്‍

കണ്ണൂര്‍: 2011 ജൂലൈയില്‍ ലൈംഗികപീഡന ആരോപണക്കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.ശശി തിരിച്ച് പാര്‍ട്ടിയിലേക്ക്. ശശിയെ തിരിച്ചെടുക്കാനുള്ള സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയില്‍ നിന്നു തലശേരിയിലേക്ക് താമസം മാറ്റിയിരുന്നു.

Also read : മുതിര്‍ന്ന സി.പി.എം നേതാവ് പാര്‍ട്ടി വിട്ടു

ടി.പി. നന്ദകുമാര്‍ നല്‍കിയ ലൈംഗികപീഡന ആരോപണക്കേസ് ഒടുവില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതിയിലെത്തിയെങ്കിലും ശശിയെ കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കി. തുടര്‍ന്ന് പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്പര്യം ശശി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സി.പി.എം അനുകൂല തീരുമാനമെടുത്തത്. ഇതോടെ പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി.

ഇതിന്റെ ഭാഗമായി തലശേരി ടൗണ്‍ കോടതി ബ്രാഞ്ചില്‍ ശശിക്ക് അംഗത്വം നല്‍കി. തലശേരി ഏരിയയ്ക്കു കീഴില്‍ അംഗത്വം നല്‍കണമെന്ന ആഗ്രഹം ശശി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. കേസുകള്‍ ഇല്ലാതായതാണ് ശശിയുടെ പാര്‍ട്ടിയിലേക്കുള്ള മടക്കത്തിന് കാരണമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button