ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു വിട്ടേക്കും. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കറിച്ച് ആലോചിക്കുന്നത്.
1992 ലാണ് ഇടുക്കി അണക്കെട്ട് ഇതിന് മുമ്പ് തുറന്നുവിട്ടത്. അതിനുശേഷം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമായാണ്. ഈ സീസണില്‍ ഇടുക്കിയില്‍ 192.3 സെന്റിമീറ്റര്‍ മഴ ലഭിച്ചു. ദീര്‍ഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.
Post Your Comments