കൊച്ചി: സൈബർ ആക്രമണത്തിനിരയായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും. ശ്രീമതി എം സി ജോസഫൈനെതിരെ യാണ് ഒരു കൂട്ടം ആളുകൾ അശ്ളീല പരാമർശം നടത്തിയിരിക്കുന്നത്. ഹനാനെ പിന്തുണച്ചു കൊണ്ടുള്ള വനിതാ കമ്മീഷൻ നടപടിക്കെതിരെയാണ് സൈബർ ആക്രമണം.
കൂടാതെ എം സി ജോസഫൈന്റെ കുടുംബാംഗങ്ങൾക്കെതിരെയും അശ്ളീല പരാമർശം നടത്തുകയാണ്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമർശവും ആക്രമണവും. കൂടാതെ വ്യക്തിപരമായും ഇവരെ ആക്രമിക്കുന്നതിനൊപ്പം പല ഗ്രൂപ്പിലും വ്യക്തിഹത്യ നടക്കുകയാണ്.
Post Your Comments