
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ ലഭിച്ചു .ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു.
Read also:കൈകൂപ്പി നന്ദി പറഞ്ഞു ; മുഖ്യമന്ത്രിക്ക് മുമ്പിൽ ഉദയകുമാറിന്റെ അമ്മ
ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ടിലേക്ക് ഇപ്പോഴും സഹായം എത്തുകയാണ്. ഏരിയ കമ്മിറ്റികള്‍വഴി 1,63,51,299 രൂപയും ജില്ലാകമ്മിറ്റിക്ക് നേരിട്ട് 8,20,560 രൂപയുമാണ് ലഭിച്ചത്. അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അര്‍ജുന്റെയും വിനീതിന്റെയും ചികിത്സക്കുകൂടിയാണ് ഫണ്ടിന് ആഹ്വാനം ചെയ്തത്.
Post Your Comments