കൊച്ചി : വിശ്വാസത്തിന്റെ പേരില്‍ പത്ത് വര്‍ഷമായി സ്‌കൂളിലയയ്ക്കാതെ പുറം ലോകം കാണിയ്ക്കാതെ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്ക് മോചനം. കുട്ടികളെ സ്‌കൂളിലേയ്ക്ക് അയക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. കുട്ടികളെ തല്‍ക്കാലം സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും ശിശുക്ഷേമസമിതി തീരുമാനിച്ചു. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കാനും അതിന് ശേഷം വീട്ടില്‍ വിടുന്നതടക്കമുളള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും CWC ചെയര്‍പേഴ്സണ്‍ പത്മജ നായര്‍ അറിയിച്ചു.
വടക്കന്‍ പറവൂരിലെ തത്തപ്പളളിയില്‍ 10 വര്‍ഷത്തോളമായി വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടും ഒമ്പതും ആറും വയസ്സുളള കുട്ടികളെയാണ് സ്‌കൂളിലേക്ക് അയയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്. കുട്ടികളെ ഏറ്റെടുത്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളെയും അമ്മയെയും ഹാജരാക്കി.
തത്തപ്പളളി സ്വദേശി അബ്ദുള്‍ ലത്തീഫും ഭാര്യയുമാണ് കഴിഞ്ഞ 10 വര്‍ഷമായി വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ മൂന്ന് കുട്ടികളെ വീടിനുളളില്‍ തടഞ്ഞു വെച്ചിരുന്നത്. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇതുവരെ സ്‌ക്കൂളില്‍ പോകാന്‍ അനുവദിച്ചിട്ടില്ല.വിശ്വാസത്തിന്റെ പേരിലാണ് ഇതെല്ലാമെന്ന് അബ്ദുള്‍ ലത്തീഫ് തന്നെ സമ്മതിക്കുന്നുണ്ട്. തനിക്ക് ദിവ്യത്വം കിട്ടിയിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് ലത്തീഫിന്റെ അവകാശവാദം. സ്‌ക്കൂളില്‍ പോയാല്‍ കുട്ടികള്‍ ചീത്തയാവുമെന്നാണ് ഇയാള്‍ പറയുന്നത്.
Post Your Comments