തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതില്‍ അഭിനന്ദനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇതുവരെ ചെയ്ത സഹായത്തിനു നന്ദി പറഞ്ഞു.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു നാനാവിധമാക്കിയ ഉരുട്ടിക്കൊലക്കേസ് സിബിഐക്കു വിട്ടത് ഹൈക്കോടതിയാണ്. അന്വേഷിച്ചതും തെളിയിച്ചതും ‘കൂട്ടിലടച്ച തത്ത’ എന്നു നമ്മള് സദാ ആക്ഷേപിക്കുന്ന കേന്ദ്ര ഏജന്‍സിയാണ്. ശിക്ഷ വിധിച്ചത് കോടതിയാണ്.
കേരള സര്‍ക്കാര്‍ ചെയ്ത സഹായം എന്താണ്? സര്‍വീസില്‍ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐപിഎസിലേക്ക് ശുപാര്‍ശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റ കാര്യം മറച്ചുവെച്ചുകൊണ്ട്. യുപിഎസ്സി ഫയല്‍ മടക്കി അയച്ചതു കൊണ്ട് സാബു അദ്ദേഹത്തിന് ഐപിഎസ് കിട്ടിയില്ല എന്നുമാത്രം. ഇതുപോലുള്ള സഹായം തുടര്‍ന്നും ലഭിക്കുമെന്ന് മുഖ്യന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇതു താന്‍ട്രാ ഇരട്ടച്ചങ്കന്!
Post Your Comments