KeralaLatest News

29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തം നടന്നിട്ട് 16 വർഷം

കോട്ടയം: 29 പേരുടെ ജീവൻ കവർന്ന കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് 16 വർഷം. 2002 ജൂലൈ 27നു പുലര്‍ച്ചെ 5.45നായിരുന്നു അപകടം ഉണ്ടായത്. മുഹമ്മയില്‍ നിന്നു യാത്ര തിരിച്ച എ 53 ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 15 സ്ത്രീകളും 13 പുരുഷന്മാരും ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമടക്കം 29 പേരാണ് അപകടത്തിൽ മരിച്ചത്. പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും

ALSO READ: യുഎഇയിൽ ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു

സ്ഥിരം യാത്രക്കാരായ കൂലിപണിക്കാരും മത്സ്യവില്‍പ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകട കാരണം. കുമരകം, മുഹമ്മ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ രാവിലെ ഒൻപതിന് ഇരു ജെട്ടികളിലും പുഷ്പാര്‍ച്ചന നടത്തും രാവിലെ 8.45നു മുഹമ്മയില്‍ നിന്നും പുറപ്പെടുന്ന ബോട്ട് ദുരന്ത സ്ഥലത്ത് കായലിലും പുഷ്പാര്‍ച്ചന നടത്തും.

shortlink

Post Your Comments


Back to top button