തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും, എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. എട്ടു വയസുകാരിയുടെ തലച്ചോറില്‍ നിന്നും നൂറോളം നാടവിരയുടെ മുട്ടകളാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലാണ് നിര്‍ണായക ശസ്ത്രക്രിയ നടത്തി വിരകള ുടെ മുട്ട നീക്കം ചെയ്തത്. നാടവിരയുടെ സാന്നിദ്ധ്യമുള്ള ആഹാരം കുട്ടി കഴിച്ചതാകാം ഇത്രയും വിരകള്‍ ഉള്ളിലെത്താന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.
വയറ്റില്‍ നിന്നും രക്തത്തിലൂടെ തലച്ചോറിലെത്തിയെന്നാണ് കരുതുന്നത്. തലച്ചോറില്‍ കടുത്ത വീക്കവും ഉണ്ടായിരുന്നു. ഈ മുട്ടകള്‍ തലച്ചോറിലെത്തിയതോടെയാണ് കുട്ടി അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കുട്ടി അബോധാവസ്ഥയിലായിരുന്നു. ജന്തുക്കളുടെ ചെറുകുടലില്‍ കാണപ്പെടുന്നവയാണ് നാടവിരകള്‍.
കഴിഞ്ഞ ആറ് മാസക്കാലമായി കടുത്ത തലവേദനയും അപ്സമാര ലക്ഷണങ്ങളും കാണിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് കുട്ടിയെ സിടി സ്‌കാനിന് വിധേയമാക്കിയപ്പോഴാണ് തലച്ചോറില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തിയത്. നൂറോളം മുട്ടകളാണ് തലച്ചോറിനുള്ളില്‍ ഉണ്ടായിരുന്നത്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments