KeralaLatest News

പൊലീസിന് ജെസ്‌നയിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു : ജെസ്‌ന എവിടെയെന്ന് വ്യക്തമായ സൂചന

കോട്ടയം: നാല് മാസം മുമ്പ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന ജെയിംസിനെ കുറിച്ച് ഇതു വരെ ഒരു വിവരവും ലഭിക്കാത്തത് പൊലീസിനെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ അതോ അപായം സംഭവിച്ചോ എന്നതിനെ കുറിച്ച് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കണ്ടുവെന്ന് പറയുന്നുണ്ടെങ്കിലും ജെസ്‌നയിലേയ്ക്ക് എത്തിച്ചേരാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ജെസ്‌നയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി പൊലീസിന് സൂചന ലഭിച്ചു.  ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായാണ്  സൂചന. വിവരമറിഞ്ഞ് മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന കേരള പോലീസ് ടീം ബംഗളൂരുവില്‍ കുതിച്ചെത്തി. മെട്രോയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധിച്ചുവരുന്നു.

Read Also : ‘ഐ ആം ഗോയിങ് ടു ഡൈ…’ ജെസ്‌നയുടെ ഫോണില്‍ നിന്നുള്ള അവസാന സന്ദേശം ഇതായിരുന്നു

സി സി ടി വി ദൃശ്യങ്ങളിലെ പെണ്‍കുട്ടിക്ക് ജസ്‌നയോട് സാദൃശ്യമുള്ളതായി പോലീസ് വിശദമാക്കി. ഈ ഫോട്ടോകള്‍ ജസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പു വരുത്തേണ്ടതുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് ജസ്‌നയെ മെട്രോയില്‍ വന്നിറങ്ങുന്നത് കണ്ടതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് അറിയിപ്പ് ലഭിച്ചത്. ചുരിദാറും കണ്ണടയുമായിരുന്നു വേഷം. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ജസ്‌ന ജീവിച്ചിക്കുന്നുവെന്ന് ഉറപ്പിച്ച പ്രത്യേക സംഘത്തിന്റെ മുന്നിലുള്ള വെല്ലുവിളി സംസ്ഥാനത്തിന് പുറത്തെവിടെയാണ് പെണ്‍കുട്ടി എന്നു കണ്ടെത്തുകയാണ്. മുണ്ടക്കയത്തെ കടയിലെ സിസിടിവിയില്‍ കണ്ടത് ജസ്‌ന തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സി.സി.ടിവിയിലേത്.

മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കാണാതായത്. മുണ്ടക്കയത്തുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് എന്നു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍നിന്നും നിന്നിറങ്ങിയത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button