മനില: മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി രണ്ട് ഇന്ത്യക്കാര്‍. ഭരത് വത്വാനി, സോനം വാംഗ്ചുക്ക് എന്നിവരാണ് നോബല്‍ സമ്മാനത്തിന്റെ ഏഷ്യന്‍ പതിപ്പ് എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡിന് അര്‍ഹരായത്. സാമൂഹ്യ പുരോഗതിക്ക് വേണ്ടി നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് വാംഗ്ചുക്കിന് അവാര്‍ഡ് ലഭിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ആലംബഹീനരെ രക്ഷപ്പെടുത്തി അതാത് കുടുംബങ്ങളിലേക്ക് മടക്കിയെത്തിക്കുന്നതിന് നല്കിയ ശ്രമങ്ങള്‍ കണക്കിലെടുത്താണ് വത്വാനിക്ക് അവാര്‍ഡ് നല്‍കിയത്.
Post Your Comments