തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തത് കൊണ്ടാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ബണ്ട് സമയത്ത് തുറന്നിരുന്നെങ്കിൽ കുട്ടനാട്ടിലെ പ്രളയം ഒഴിവാക്കാമായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം തെറ്റാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് ബണ്ട് സന്ദർശനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
Read also:പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്
252 കോടി രൂപ ചെലവ് വരുന്ന ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയ ഷട്ടറുകള്‍ പുതുക്കി പണിയുക, ഷട്ടറില്ലാത്ത (മണ്‍ചിറ) ഇല്ലാത്ത ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുക എന്നീ പ്രവൃത്തികളാണ് പ്രധാനമായും നടക്കുന്നത്. മണ്‍ചിറയുളള ഭാഗത്ത് പുതിയ ഷട്ടറുകള്‍ പണിയുമ്പോള്‍ വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. ഒന്നര ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഇതിന്റെ ഭാഗമായി മാറ്റണം. മണ്ണ് നീക്കാനും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള വൈദ്യുതീകരണം പൂര്‍ത്തിയാക്കാനും രണ്ടുമാസം കൂടി വേണ്ടിവരും. ഇതെല്ലാം പൂര്‍ത്തിയായിട്ടേ ബണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയൂ.
Post Your Comments