Latest NewsIndia

ദൈ​വ​ത്തി​ന്‍റെ പ്ര​സാ​ദ​മാ​ണ് കുട്ടികൾ:  ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം, ബിജെപി എം എൽ എ

ബാല്ലിയ(ഉത്തര്‍പ്രദേശ്): കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബിജെപി.എംഎ‍ല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന പ്രസാദമാണ്. ഇ​ന്ത്യ​യി​ല്‍ ഹി​ന്ദു​ക്ക​ളു​ടെ ജ​ന​സം​ഖ്യ വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ത് ഇ​നി​വാ​ര്യ​മാ​ണെ​ന്നും സു​രേ​ന്ദ്ര സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​എ​ന്‍​ഐ​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് സിം​ഗ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.കുഞ്ഞിന് ജന്മം നല്‍കുക എന്നത് ദൈവത്തില്‍ നിന്നുള്ള പ്രസാദമാണ്. ഇന്ത്യ ശക്തമാകണമെങ്കില്‍ ഹിന്ദുക്കള്‍ ശക്തരാകണം. ഹിന്ദു ബലഹീനമാകുന്നിടത്ത് രാജ്യവും ബലഹീനമാകുമെന്നും അഭിമുഖത്തിനിടെ സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

എ​ല്ലാ ആ​ത്മീ​യ നേ​താ​ക്ക​ളു​ടേ​യും ആ​ഗ്ര​ഹ​മാ​ണ് ‌ഓ​രോ ദ​മ്പതി​ക​ള്‍​ക്കും കു​റ​ഞ്ഞ​ത് അ​ഞ്ച് കു​ട്ടി​ക​ളെ​ങ്കി​ലും ഉ​ണ്ടാ​കു​ക​യെ​ന്ന​ത്. ഈ ​മാ​ര്‍​ഗ​ത്തി​ലൂ​ടെ ജ​ന​സം​ഖ്യ​യെ വ​രു​തി​യി​ല്‍ നി​ര്‍​ത്താ​നാ​വും. ഹി​ന്ദു​ത്വ​യെ കോ​ട്ടം​ത​ട്ടാ​തെ കാ​ക്കു​ന്ന​തി​നും സാ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button