കൊല്ലം : ഫേസ്ബുക്കിലൂടെയുള്ള പരിചയം പതുക്കെ പ്രണയമായി വളര്‍ന്നു. പിന്നെ ആ പ്രണയം വിവാഹ സ്വപ്നത്തിലെത്തി. എന്നാല്‍ അവര്‍ തമ്മില്‍ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. അടിമാലി സ്വദേശിയായ ആ പെണ്‍കുട്ടി ഒടുവില്‍ തന്റെ അദൃശ്യ കാമുകനോട് അങ്ങോട്ട് വിവാഹ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ കാമുകന് കയ്യൊഴിഞ്ഞതോടെ വിവാഹ സ്വപ്നങ്ങള്‍ തകര്‍ന്ന യുവതി നെട്ടയത്തുള്ള കാമുകനെ തേടിയെത്തി പൊലീസിന്റെ പിടിയിലായി. ഏരൂര്‍ പൊലീസിനു തലവേദനയായ പ്രശ്നം ഒടുവില്‍ രക്ഷിതാക്കള്‍ക്കു വിട്ടു.
read also : യുവതിയുടെ കാമുകന്മാര് തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം
യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോള്‍ തനിക്ക് അത്രവലിയ പ്രണയമൊന്നും ഇല്ലെന്നാണു യുവാവ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ യുവതിയെ കാണാതെ വീട്ടുകാര്‍ പരക്കം പാഞ്ഞു. ഏരൂര്‍ സ്റ്റേഷനില്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ ഇന്നലെ രാത്രി സ്റ്റേഷനില്‍ എത്തി. യുവതീയുവാക്കള്‍ അവിവാഹിതരും പ്രായപൂര്‍ത്തിയായവരും ആയതിനാല്‍ വിഷയം ഇനി വീട്ടുകാര്‍ കൈകാര്യം ചെയ്യട്ടെ എന്നാണു പൊലീസിന്റെ തീരുമാനം.
Post Your Comments