Latest NewsKerala

ഹനാന്റെ ദയനീയത ആദ്യം തിരിച്ചറിഞ്ഞത് കലാഭവന്‍ മണി; നിരവധി അവസരങ്ങളും നൽകി

കൊച്ചി : സ്കൂള്‍ യൂണിഫോമില്‍ മത്സ്യം വിറ്റ ഹനാൻ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്. ബുദ്ധിമുട്ടുകൾകൊണ്ടാണ് മീൻ വിൽക്കുന്ന ജോലി ചെയ്യുന്നതെന്ന് ഹനാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സംവിധായകൻ അരുൺ ഗോപിയുടെ സിനിമയുടെ പ്രൊമോഷനാണ് ഇതെന്ന തരത്തിൽ വിവാദങ്ങൾ ഉയർന്നിരുന്നു.എന്നാൽ ഏറ്റവും പുതിയ വാർത്ത ഹനാന്റെ ദയനീയത ആദ്യം തിരിച്ചറിഞ്ഞത് കലാഭവന്‍ മണിയാണെന്നാണ്.

ഹനാന്റെ ദയനീയത തിരിച്ചറിഞ്ഞ് സ്‌റ്റേജ് ഷോകളില്‍ കൂടുതല്‍ അവസരവും പ്രതിഫലവും അദ്ദേഹം നല്കി. നാലാം ക്ലാസ് മുതല്‍ ചെറിയ തോതില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു ഹനാന്‍. അങ്ങനെ ഒരു പരിപാടിക്കിടെയാണ് കലാഭവന്‍ മണി ഈ പെണ്‍കുട്ടിയെ കാണുന്നത്.

Read also:ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്

ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് അന്ന് കലാഭവന്‍ മണി ചോദിച്ചറിഞ്ഞു. ജീവിത അവസ്ഥകള്‍ കേട്ട് മനസലിഞ്ഞ മണി പിന്നീട് തൃശൂരിന് അടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന സ്റ്റേജ് ഷോകളില്‍ അവളെ ഉള്‍പ്പെടുത്തിയിരുന്നു. വീട്ടിലെ അവസ്ഥകള്‍ മനസിലാക്കിയിരുന്ന അദേഹം മറ്റുള്ളവര്‍ക്ക് നല്കിയതില്‍ കൂടുതല്‍ പ്രതിഫലവും നല്കിയിരുന്നു.

ഇയര്‍ ബാലന്‍സിംഗിന്റെ പ്രശ്‌നം വല്ലാതെ അലട്ടിയതോടെ ഹനാന്‍ സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നത് കുറച്ചു. ഹനാന്റെ ചികിത്സയ്ക്കായി തന്റെ സുഹൃത്തായ ഡോക്ടറുമായി മണി സംസാരിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. കൂടുതല്‍ പഠിക്കണമെന്നും എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മണി പെണ്‍കുട്ടിക്ക് ഉറപ്പും നൽകിയിരുന്നെന്നുമാണ് പുതിയതായി വരുന്ന വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button