ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിച്ചു. ബണ്ടിന്റെ പണികൾ കുറച്ചുകൂടി പൂർത്തിയാക്കാനുണ്ട് അതുകഴിഞ്ഞാൽ ബണ്ട് തുറക്കുമെന്നും ഉദ്ഘാടനത്തിനായി ആരേയും കാത്തിരിക്കില്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ ബണ്ട് തുറക്കാത്തതല്ല കുട്ടനാട്ടിൽ വെള്ളം താഴതിരിക്കുന്നതിന്റെ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
Read also:ജെസ്‌ന തിരോധാനം ; അന്വേഷണ സംഘം വീണ്ടും ബംഗളൂരുവിൽ
മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചിരുന്നു. കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സുരേഷ് കുമാർ ഇന്നലെ തണ്ണീർ മുക്കത്തെത്തി നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. രണ്ടു ദിവസം കൊണ്ട് റോഡിന്റെ പ്രവൃത്തി പൂർത്തിയായേക്കും. ഇതുവഴി ഗതാഗതം വഴിതിരിച്ചുവിട്ട ശേഷം മൂന്നാം ഘട്ട ബണ്ടിനു മുന്നിലെ താൽക്കാലിക പാത പൊളിച്ചു മാറ്റും. ഈ പാത മാറ്റി ഷട്ടറുകൾ തുറക്കുന്നതോടെ കുട്ടനാട്ടെ പ്രളയ ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാകും.
ബണ്ട് തുറക്കാതിരുന്നതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണമെന്ന് വർത്തകൾ വന്നതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള പാതയുടെ നിർമാണം നേരത്തെ തന്നെ പൂർത്തിയിയിരുന്നെന്നും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം ഗതാഗതം വഴി തിരിച്ചുവിട്ട് ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാമെന്ന നിലപാടിലായിരുന്നു ജലവിഭവ വകുപ്പ്.
Post Your Comments