Gulf

നാട്ടിലേക്ക് പോകാൻ പോലും കഴിയാത്തവരെ സഹായിക്കാനായി യുഎഇയിൽ പുതിയ പദ്ധതി ആവിഷ്‌കരിച്ച ഈ ഇന്ത്യക്കാരനെ പരിചയപ്പെടാം

ദുബായ്: നാട്ടിലേക്ക് പോകാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ഒരു ഇന്ത്യക്കാരനാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പല്ലവ് എന്ന യുവാവാണ് യുഎഇയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ സഹായിക്കാനായി പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. താൻ ഒരിക്കലും കാണാത്ത മകന്റെ മരണാനന്തര ചടങ്ങുകൾക്കായി പോകുന്ന ഒരു അച്ഛനെ കണ്ടതോടെയാണ് നാട്ടിലേക്ക് പോകാൻ പണമില്ലാതെ കഷ്ട്ടപ്പെടുന്നവരുടെ ബുദ്ധിമുട്ട് പല്ലവ് മനസിലാക്കിയത്. മകന്റെ ജനനത്തിന് ശേഷം ഒരു തവണ പോലും അദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

Read also: യുഎഇയിൽ തൊഴിൽസ്ഥലത്ത് നിന്ന് വീണ് പരിക്കേറ്റ ഇന്ത്യൻ പ്രവാസി തിരികെ നാട്ടിലേയ്ക്ക്

പല രീതിയിൽ തൊഴിലാളികൾക്കായി പണം ശേഖരിക്കാൻ പല്ലവ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ഇൻഷുറൻസ് എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഈ ഇൻഷുറൻസ് ഒരുക്കിയിരിക്കുന്നത്. യൂണിയൻ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവർത്തിക്കുന്നത്. പല്ലവിന്റെ ഈ പദ്ധതിയിലൂടെ 200 ലേറെ പേർക്കാണ് ഇതുവരെ ആനുകൂല്യങ്ങൾ ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button