KeralaLatest News

റോഡപകടത്തിൽ പിഞ്ചുസഹോദരങ്ങൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: റോഡപകടത്തിൽ പിഞ്ചുസഹോദരങ്ങൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് നിഗമനം. റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് ബൈക്കുകളിലും കാറിലും ഇടിക്കുകയായിരുന്നു.

ALSO READ: സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ഞായറാഴ്ച രാത്രിയിൽ അടുക്കത്ത്ബയല്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. റജീഷ്-മഅ്സൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ് (5) ഷാസില്‍ (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്ന ഷാസില്‍ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ബൈക്കില്‍ നിന്നും തെറിച്ച്‌ ടൂറിസ്റ്റ് ബസ്സിനിടയില്‍ കുടുങ്ങിപ്പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകിയതാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. കാസര്‍കോട് നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അതേ ദിശയിലേക്കുള്ള ബുള്ളറ്റിലും കാറിലും ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button