ലക്നൗ•രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ലഭിക്കുമെങ്കില്‍ കോണ്‍ഗസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.എസ്.പി നേതാവ് മായാവതി.
മാന്യമായ സീറ്റ് വിഹിതം ലഭിച്ചാല്‍ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കമെന്നാണ് മായാവതിയുടെ നിലപാടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, മധ്യപ്രദേശില്‍ സഖ്യസാധ്യത തള്ളിക്കളഞ്ഞ മായാവതി 230 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
Read Also: രാഹുലിന്റേത് വിദേശക്തം, മോദിക്ക് ശക്തയായ എതിരാളി മായാവതി: വിവാദ പരാമർശവുമായി ബി.എസ്.പി
ബി.എസ്.പിയുമായുള്ള ചങ്ങാത്തത്തിന് മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. സഖ്യം വളരെയേറെ ഗുണം ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നതാവും സഖ്യമെന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
Read Also: കോണ്‍ഗ്രസുമായി സഖ്യത്തിനില്ല : നയം മാറ്റി മായാവതി
Post Your Comments