Latest NewsKerala

ഉരുട്ടികൊലക്കേസ് : ശിക്ഷ പ്രഖ്യാപനം നാളെ

തിരുവനന്തപുരം : ഉദയകുമാർ ഉരുട്ടികൊലക്കേസിൽ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. കൊലക്കുറ്റം തെളിഞ്ഞ ജിത്കുമാർ,ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഉരുട്ടി കൊലക്കേസിൽ ആറു പോലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ജിതകുമാർ രണ്ടാം പ്രതി ശ്രീകുമാർ എന്നിവർക്കെതിരെ കൊലകുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. മൂന്നാം പ്രതി എ.എസ്.ഐ സോമൻ മരിച്ചിരുന്നു. ബാക്കി മൂന്നു പേർക്കെതിരെ വ്യജരേഖ ചമയ്ക്കൽ ഗൂഢാലോചന എന്നിവയ്‌ക്കുമാണ് കേസ്.

2005 സെപ്റ്റംബർ 7 നാണ് സംഭവം നടന്നത്. മോഷണകുറ്റം ചുമത്തി ഉദയകുമാറിനെ പോലീസുകാർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേസിന്റെ വിധി വരുന്നത്.

Also read : ഉരുട്ടിക്കൊലക്കേസ് വിധി; കുറ്റം ചെയ്യുന്നവർക്ക് ഒരു പാഠമാണെന്ന് വി.എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button