കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും ക്ഷേത്ര കവര്‍ച്ച. കണ്ണൂർ കണ്ണാടിപ്പറമ്പ് ചേലേരിയില്‍ ഈശാനമംഗലം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ ഓഫീസ് റിക്കാര്‍ഡുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി.ഭണ്ഡാരത്തിൽ നിന്നും ഓഫീസിൽ നിന്നും കാണാതായ തുക എണ്ണി തിട്ടപ്പെടുത്തുകയാണ്.
Read also:കെഎസ്ആർടിസി ബസിന് മുമ്പിലേക്ക് അശ്രദ്ധമായി വന്ന ബൈക്ക് യാത്രികന് സംഭവിച്ചത്; വീഡിയോ കാണാം
രാവിലെ പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. മോഷ്ടാക്കള്‍ ശ്രീകോവിലില്‍ കയറിയിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments