മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയും കാമുകനും അറസ്റ്റിൽ. മലപ്പുറത്ത് മഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്തശ ചെയ്തുകൊടുത്തതിനാണ് പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാമുകനാണ് പെൺകുട്ടിയെ വീട്ടിലെത്തി നിരന്തരമായി പീഡിപ്പിച്ചു വന്നിരുന്നത്.
Also Read: ഉരുട്ടിക്കൊലക്കേസ് വിധി; കുറ്റം ചെയ്യുന്നവർക്ക് ഒരു പാഠമാണെന്ന് വി.എസ്
മഞ്ചേരി ചെരണി നടുംകുന്നത്ത് നിയാസാണ് പോലീസ് പിടിയിലായത്. നിയാസുമായി പെൺകുട്ടിയുടെ അമ്മയായ യുവതിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇയാള്‍ പതിവായി വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പതിനൊന്ന് വയസുള്ള മകളെ കാമുകന് ലൈംഗികമായി ഉപയോഗിക്കാന്‍ മാതാവ് വിട്ടു നല്‍കിയത്. പരാതി ലഭിച്ച ഉടനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുംനടപടികളുമായി മുന്നോട്ട് പോയി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments