കേരളം: ലോറി സമരം തുടരുന്നതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചയരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമായാത്. ഇതിനോടൊപ്പം തന്നെ വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം. പതിവായി എത്തുന്ന പച്ചക്കറി ലോറികള്‍ പോലും എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്നത്. ലോറി സമരം തുടങ്ങിയതോടെ ലോഡുമായി ലോറികൾ വരാതെയായി. സമരം തുടങ്ങുന്നതിന് മുൻപ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. അതോടെ പച്ചക്കറിക്ക് തൊട്ടാൽ പൊള്ളുന്ന വിലയുമായി.
ALSO READ: അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു
Post Your Comments