വണ്ണം കുറയ്ക്കാനായി എന്തുവേണമെങ്കിലും ചെയ്യാന്‍ തയാറായിരിക്കുന്ന പലരേയും നമുക്ക് അറിയാം. അത്തരത്തിലുള്ളവര്ക്കൊരു പ്രജോദനമാവുകയാണ് ഇന്ത്യന്‍ വംശജയായ നളിഷ പട്ടേല്‍. ഭര്‍ത്താവുമൊത്ത് അഞ്ചുവര്‍ഷം നീണ്ട ലോകം ചുറ്റലിനുശേഷം ന്യൂസിലന്‍ഡിലെ വീട്ടില്‍ എത്തിയ നളിഷയുടെ ഭാരം 54ല്‍ നിന്നും 70 കിലോ ആയി. ബിക്കിനിയണിഞ്ഞ് സുന്ദരിയായി നടക്കാനാഗ്രഹിക്കുന്ന ഈ 36-കാരി, 16 ആഴ്ചകൊണ്ട് ശരീരഭാരം 57 കിലോയായി കുറച്ചു.
തന്റേതായ രീതികള്‍ കണ്ടെത്തി അത് നടപ്പാക്കുകയായിരുന്നു അവര്‍ ചെയ്തത്. പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് അതിനവര്‍ ആദ്യം ചെയ്തത്. തടികുറയ്ക്കുന്നതിന്റെ ഭാഗമായി നളിഷ ആഹാരം ദിവസം മൂന്നുനേരമാക്കി കുറച്ചു. മാസത്തിലൊരിക്കല്‍ വയറുനിറയെ ഭക്ഷണം കഴിക്കും. ആഴ്ചയില്‍ പല തവണ ചെയ്തുകൊണ്ടിരുന്ന വ്യായാമങ്ങള്‍ ഒന്നോ രണ്ടോ തവണയാക്കി ചുരുക്കി.
Also Read : അമിത വണ്ണം കുറയ്ക്കാനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബ്ലഡ് ഷുഗര്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് ശരീരത്തിനാവശ്യമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി. കൂടാതെ എല്ലാദിവസവും നടക്കുകയും ആഴ്ചയില്‍ മൂന്നുദിവസം വ്യായാമം ചെയ്യുകയും ചെയ്താല്‍തന്നെ ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് നളിഷ പറഞ്ഞു. ഓണ്‍ലൈന്‍ ബിസിനസിന്റെയും ഹെല്‍ത്ത് പ്രോഗ്രാമുകളുടെയും ഭാഗമായാണ് നളിഷയും ഭര്‍ത്താവ് യോനാക്കും യാത്ര ചെയ്തിരുന്നത്. ഇനിയിപ്പോള്‍ യാത്ര ചെയ്താലും
Post Your Comments