കൊടുങ്ങല്ലൂര്‍: കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ഹണി ട്രാപ്പില്‍ പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദമ്പതിമാരായ കൊടുങ്ങല്ലൂര്‍ സ്വദേശിനി നസീമയും ഭര്‍ത്താവ് അക്ബര്‍ ഷായും പിടിയിലായപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. നസീമയുടെ സുഹൃത്തായ ഷെമീനയുടെ ഫോട്ടോ കാണിച്ച് പ്രലോഭിപ്പിച്ചാണ് കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ഇവര്‍ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ എത്തിച്ചത്. വാട്‌സ് ആപ്പ് വഴി ആയിരുന്നു കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറും നസീമയും പരിചയപ്പെടുന്നത്.
അതിനിടെ ആണ് വാട്‌സ് ആപ്പ് ഡിപിയില്‍ മറ്റൊരു യുവതിയുടെ കൂടി ചിത്രം ശ്രദ്ധയില്‍ പെട്ടത്. ആ യുവതിയെ പരിചയപ്പെടുത്താമോ എന്നായി എന്‍ജിനീയര്‍.പതിനായിരം രൂപ നല്‍കിയാന്‍ പരിചയപ്പെടുത്തി നല്‍കാം എന്നായിരുന്നു നസീമ നല്‍കിയ വാഗ്ദാനം. ഷെമീനയുടെ ചിത്രം ആയിരുന്നു ഇത്. ഈ വാഗ്ദാനത്തില്‍ മയങ്ങിയാണ് എന്‍ജിനീയര്‍ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ എത്തിയത്.അവിടെ വച്ച് സദാചാര പോലീസുകാര്‍ എന്ന വ്യാജേന അക്ബറും സംഘവും യുവാവിനെ ആക്രമിക്കുകയായിരുന്നു.
മൂന്ന് ലക്ഷം രൂപ നല്‍കാം എന്ന ഉറപ്പിലാണ് ഇയാളെ വിട്ടയച്ചത്.എന്നാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ്, നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഷെമീനയെ കാണിച്ച് എന്‍ജിനീയറില്‍ നിന്ന് പണം തട്ടാനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്ക്. ഇത് ആദ്യമായിട്ടല്ല നസീമ, ഷെമീനയെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.സംഭവത്തിന് ശേഷം, അക്രമി സംഘത്തോടൊപ്പം നസീമ കാറില്‍ കയറി പോയതാണ് വഴിത്തിരിവായത്. ഇതോടെ എന്‍ജിനീയര്‍ക്ക് തട്ടിപ്പ് പിടികിട്ടി.
നസീമ മുമ്പ് ഖത്തറില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് അനാശാസ്യത്തിന് ഇവര്‍ പിടിയിലായിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. അന്ന് അക്ബര്‍ ആയിരുന്നത്രെ ഇവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിച്ചത്.ഖത്തറില്‍ വിലക്ക് വീണതോടെ നസീമ ബഹ്‌റൈനിലേക്ക് പോയി. അവിടെവച്ചാണ് ഷെമീനയെ പരിചയപ്പെടുന്നത്. ഷെമീനയുടെ ചിത്രം ഉപയോഗിച്ച് നസീമ പലരെയും പറ്റിച്ചിട്ടുണ്ട്.
Post Your Comments