ന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്ന ലക്ഷ്യത്തെ തുടര്‍ന്ന് സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസില്‍ ധാരണയുള്ളതായി സൂചന. കേരളമൊഴികെയുളള സംസ്ഥാനങ്ങളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാനാണ് ഇതുവരെയുള്ള ധാരണ. പുനസംഘടനക്ക് ശേഷം ഡല്‍ഹിയില്‍ പുരോഗമിക്കുന്ന കോണ്‍ഗ്രസിന്റെ ആദ്യ പ്രവര്‍ത്തക സമതിയോഗത്തിലാണ് ധാരണയായത്.
Also Read : ലോക് സഭാ തെരഞ്ഞെടുപ്പ് ; സഖ്യ നീക്കവുമായി കോൺഗ്രസ്
എഐസിസി ജനറല്‍ സെക്രട്ടിമാരായ ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍. മുതിര്‍ന്ന നേതാവ് എകെ ആന്റണി, പിടി ചാക്കോ എന്നിവരാണ് പുതിയ പ്രവര്‍ത്തക സമതിയിലെ മലയാളികള്‍. പിസിസി അദ്ധ്യക്ഷന്‍മാരും, വിവിധ നിയമസഭകളിലെ കോണ്‍ഗ്രസ് കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിശാല മതേതര ഐക്യത്തെ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം പേരും അനുകൂലിച്ചു.
Post Your Comments