ന്യൂഡല്‍ഹി: 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ചത്ത നിലയില്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കുടുംബത്തിലെ അംഗമായ വളര്‍ത്തു നായ ടോമിയാണ് ഴിഞ്ഞ ദിവസം വൈകിട്ടോടെ ഹൃദയാഘാതം മൂലം മരിച്ചത്. അതേസമയെ തന്റെ ഉടമസ്ഥരെ കാണാത്തതില്‍ ടോമിക്ക് വിഷമമുണ്ടായിരുന്നെന്ന് മൃഗസംരക്ഷകനായ സഞ്ജയ് മൊഹപത്ര വ്യക്തമാക്കി.
മന്ത്രാവാദത്തില്‍ കുടുങ്ങിയാണ് ഭാട്ടിയ കുടുംബം ആത്മഹത്യ ചെയ്തത്. ഒരുമിച്ച് മരിച്ച് മോക്ഷപ്രാപ്തി നേടാനുള്ള ശ്രമമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കടുത്ത വിശ്വാസികളായിരുന്ന കുടുംബത്തെ മരണത്തിലേയ്ക്ക് തള്ളിവിട്ട മന്ത്രവാദികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂലയ് ഒന്നിനാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെയും മരിച്ച നിലയില്‍ കണ്ടത്. ടെറസില്‍ ടോമി മാത്രമാണ് ജീവനോടെയുണ്ടായത്. ഇവരുടെ മരണത്തിന് ശേഷം പനി ബാധിച്ച് അവശനായിരുന്ന ടോമിയെ മൊഹപത്രയ്ക്ക് ഏല്‍പ്പിക്കുകയായിരുന്നു.
മൃഗ സംരക്ഷണ കേന്ദ്രത്തില്‍ ആരു വന്നാലും തന്റെ ഉടമയാണോ എന്നറിയാനുള്ള ആകാംഷയില്‍ ഓടിവന്ന് നോക്കുമായിരുന്നു. പിന്നെ പ്രതീക്ഷിച്ചയാളെ കാണാത്ത വിഷമത്തില്‍ മടങ്ങി പോകും. ഈ വിഷാദമാകാം മരണത്തിന് കാരണമെന്ന് സഞ്ജയ് പറയുന്നു. മൃഗപരിശീലകനും സംരക്ഷകനുമായ ഇദ്ദേഹത്തിന്റെ പരിചരണത്തില്‍ ആരോഗ്യനില വീണ്ടെടുത്തെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments