Latest NewsIndia

മദ്യ നിരോധനം സംബന്ധിച്ച്‌ പുതിയ ഭേദഗതിയുമായി ബിഹാര്‍ സര്‍ക്കാര്‍

പാട്‌ന: മദ്യ നിരോധനം സംബന്ധിച്ച്‌ ബിഹാര്‍ സര്‍ക്കാര്‍ പുതിയ ഭേദഗതി നിയമം പാസാക്കി. ബീഹാറില്‍ 2016 ഏപ്രില്‍ 5 മുതല്‍ മദ്യത്തിന് നിരോധനമുണ്ടായിരുന്നു. മദ്യം കഴിക്കന്നതിന് ഒരാൾ പിടിക്കപ്പെടുന്നത് ആദ്യ തവണയാണെങ്കിൽ അൻപതിനായിരം രൂപയാണ് പിഴ അല്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണം. രണ്ടാം തവണയാണെങ്കിൽ ഒരു ലക്ഷം രൂപ അല്ലെങ്കിൽ അഞ്ചു വര്ഷം തടവ് ആക്കിയതാണ് പ്രധാന മാറ്റം. പഴയ നിയമപ്രകാരം മദ്യം കഴിക്കുന്നതിന് പിടിക്കപ്പെട്ടാൽ നിർബന്ധമായും ജയിൽവാസം അനുഭവിക്കണമായിരുന്നു. ഇതിലാണ് സർക്കാർ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

Also Read: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരനൊപ്പം; ഹരീഷിനെ പിന്തുണച്ച് മുഖ്യമന്ത്രി

സാധാരണകാരായ ഭൂരിഭാഗം ആളുകളും തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും മദ്യത്തിനായാണ് ചിലവാക്കുന്നത്. ഇതുമൂലം ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നുണ്ട് അതിനാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button