തിരുവനന്തപുരം: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് സംവിധായകൻ അലി അക്ബർ നൽകിയ മറുപടി വൈറലാകുന്നു. ഹരീഷിനെ പിന്തുണച്ചു പോസ്റ്റിടുന്ന നേതാക്കന്മാരുടെ പോസ്റ്റിൽ വലിയ തോതിൽ സൈബർ ആക്രമണമാണ് നടക്കുന്നത്. ഴിഞ്ഞ ദിവസം ഹരീഷിനെ പിന്തുണച്ച് എംഎ ബേബി ഇട്ട പോസ്റ്റിന് കീഴിലും രമേശ് ചെന്നിത്തലയ്ക്കും ആഷിക് അബുവിനുമെല്ലാം കൂട്ടമായി മറുപടി കമന്റുകൾ ഇടുകയാണ്. അലി അക്ബറിന്റെ കമന്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പോസ്റ്റുകളെക്കാൾ ഇരട്ടിയിലധികം ലൈക് ആണ് കമന്റുകൾക്ക് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സംവിധായകൻ അലി അക്ബർ നൽകിയ മറുപടിക്ക് 14000 ലൈക് ആണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രമേശ് ചെന്നിത്തലയ്ക്കും എംഎ ബേബിക്കും അലി അക്ബർ മറുപടി നൽകിയിരുന്നു. എന്നാൽ പോസ്റ്റിനേക്കാൾ ലൈക്ക് കൂടിയതിനാൽ ചെന്നിത്തല കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
‘നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിൻബലം അമ്പലമാണ്… ഗീതയാണ്, രാമായണമാണ്… ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ.. അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകൾ പിറക്കട്ടെ,ഗീതയെ മുച്ചൂടും വർണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക…നമുക്ക് വേണ്ടത് ന്യുനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്…’
‘അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോൽ വിളമ്പണം.. ഹിന്ദു വർഗീയത എന്നേ പറയാവൂ…പർദ്ദയേക്കുറിച്ച് എഴുതിയവർ പടിക്കു പുറത്ത്, മുഹമ്മദ് എന്നെഴുതിയാൽ ഇനിയും കൈവെട്ടണം.. പത്തി വിരിച്ചാടുന്ന സുഡാപ്പികൾക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ… വേഗത്തിൽ വേണം കലാകാരൻമാരെ സാഹിത്യ കിങ്ങിണികളെ…’ എന്ന കമന്റാണ് വൈറൽ ആയിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് അലി അക്ബറിന്‍റെ കമന്‍റിന് ലഭിച്ചത്.
കേരളാ ബിജെപി യുടെ അധ്യക്ഷനായി അങ്ങയെയാണിപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് കീഴെ കുറിച്ചത്. നിങ്ങൾ ആണ് ഹിന്ദു ഈ ഹിന്ദുവിന്റെ ഒപ്പം ആണ് ഞങ്ങളും ജയ് ഹിന്ദ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.ഇക്കാ… എന്നെങ്കിലും ഇക്കായെ കാണുമ്പോൾ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ.. ഹിന്ദുക്കളെ സ്ത്രീകളെ ഇത്ര അപമാനിച്ചിട്ടും അതിന് സപ്പോർട്ട് ചെയ്യണ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി കേരളത്തിന് ഇനി ആവശ്യമുണ്ടോ എന്നായിരുന്നു മറ്റൊരു കമന്‍റ്.
Post Your Comments