Latest NewsKerala

പുതിയ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

 

തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി ഒഴിഞ്ഞു നിന്നിരുന്ന മഴ വീണ്ടും ശക്തമായി. വടക്കുകിഴക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണ് മഴ ശക്തമായത്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും , മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. . കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.

Read Also : പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button