കരമന: പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകനുമൊത്ത് ആർഭാട ജീവിതം നയിച്ചിരുന്ന സ്ത്രീ പിടിയിൽ. ആശാവർക്കർ കൂടിയായ മേലാറന്നൂർ സ്വദേശി സുഗതകുമാരി(38)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
പാറശാല സ്വദേശിയായ യുവാവ് കരമന പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണു കിഴക്കേകോട്ടയിൽ യുവാവും സുഗതകുമാരിയും പരിചയപ്പെട്ടത്. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചു വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഇവർ. താനും മകളും മാത്രമേ വീട്ടിലുള്ളൂവെന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്.
യുവാവിനെയും കൂട്ടി ഇവർ വാടക വീട്ടിലെത്തി. വീട്ടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ടശേഷം പരാതിക്കാരന്റെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.ആഭരണങ്ങൾ കൊടുക്കാൻ വിസമ്മതിച്ച യുവാവിനെ നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും തനിക്ക് സഹായത്തിനായി ആൾക്കാരുണ്ടെന്നും കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകേട്ടു ഭയന്ന പരാതിക്കാരൻ തന്റെ അഞ്ചര പവന്റെ മാലയും മോതിരവും ഉൗരി നൽകിയശേഷം അവിടെനിന്നും മടങ്ങുകയായിരുന്നു.
Read also: കരുനാഗപ്പള്ളിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു
അപമാന ഭയത്താൽ ആദ്യം ആരോടും വിവരം പറയാതിരുന്ന പരാതിക്കാരൻ തുടർന്നു കരമന പോലീസിൽ പരാതി നൽകുകയായിരുന്നു. കരമന പോലീസ് നടത്തിയ ഉൗർജിത അന്വേഷണത്തിലാണു സുഗതകുമാരി യെ മേലാറന്നൂർ ഭാഗത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തത്.
ഇതുപോലെ കവർച്ച ചെയ്ത ആഭരണങ്ങൾ പണയംവച്ചു ലഭിക്കുന്ന പണമുപയോഗിച്ച് കാമുകനുമൊത്ത് ആർഭാട ജീവിതമാണു പ്രതി നയിച്ചു വന്നിരുന്നത്. ഇവർക്കെതിരെ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ രണ്ടു മാല മോഷണ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ ശിക്ഷ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു മുന്‍പാണു ജയിലിൽനിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു തുടരുന്നതിനിടെയാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments