ശ്രീനഗർ: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നതിന് മുൻപ് ഭീകരരുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അവധിയിലായിരുന്ന അദ്ദേഹത്തെ കുല്‍ഗാം ദില്ലയിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read: സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഒരാൾക്ക് ദാരുണാന്ത്യം
സ്പെഷ്യല്‍ പോലീസ് ഓഫീസറില്‍ നിന്നും അടുത്തിടെയാണ് കോണ്‍സ്റ്റബിളായി ഷായ്ക്ക് പ്രൊമോഷന് ലഭിച്ചത്. പരിശീലനത്തിനിടെ അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ഈ സമയമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി വധിച്ചത്. മരിക്കുന്നതിന് മുൻപ് ക്രൂരമായി ഭീകരർ ഇയാളെ ഉപദ്രവിച്ചതായി മൃതദേഹത്തിലെ മുറിവുകൾ സൂചിപ്പിക്കുന്നു.
Post Your Comments