കൊച്ചി : യുവ എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ . മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ രംഗത്തുവന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ നോവല്‍ തത്ക്കാലമായി നിര്‍ത്തിവെച്ചത്.
എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
Read Also : അഭയകേന്ദ്രത്തിലെ 16 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്
സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് പ്രമുഖ ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു
Post Your Comments