International

അധ്യാപികയും വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം, പണി കിട്ടിയത് പ്രിന്‍സിപ്പളിന്, സംഭവം ഇങ്ങനെ

അധ്യാപികയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പണി കിട്ടിയത് പ്രിന്‍സിപ്പളിന്. മറ്റൊന്നുമല്ല സംഭവത്തില്‍ പിടിയിലായ അധ്യാപിക സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ ഭാര്യയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പളിന് നീണ്ട അവധിയില്‍ പോകേണ്ടി വന്നു.

READ ALSO: അധ്യാപികയുടെ മർദനം; കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ടുലാരെയിലുള്ള ജോയിന്റ് യൂണിയന്‍ ഹൈസ്‌കൂള്‍ അധ്യാപികയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സംഭവം പുറത്തായതോടെ ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പളും അധ്യാപികയുടെ ഭര്‍ത്തവുമായ മാഷല്‍ വെബ്ബെന്നയാള്‍ക്ക്‌ നിര്‍ബന്ധിത അവധിയില്‍ പോകേണ്ടി വരികയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു വെബ്ബിനെ പ്രിന്‍സിപ്പളായി നിയമിച്ചത്.

READ ALSO: ക്ലാസ് മുറിയില്‍ വെച്ച് നഗ്നയാക്കി പ്രകൃതിവിരുദ്ധ പീഡനം, അധ്യാപികമാരില്‍ നിന്ന് അഞ്ച് വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത

50കാരിയായ അഞെ്ജല ഹൊള്‍ഗിന് വെബ്ബാണ് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്. സ്‌കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു അഞെ്ജല. സംഭവം പുറത്തായതോടെ ഇവരെയും നിര്‍ബന്ധിത അവധിയില്‍ വിട്ടു.

READ ALSO: അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; പ്രധാനാധ്യാപകനും അധ്യാപികയും അറസ്റ്റില്‍

മൂന്നര വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുമായി അഞെ്ജലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇവര്‍ ഇതിനിടെ പലപ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവം വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ അറിയുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button