Latest NewsIndia

എഴാവശ്യങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ പോയ കേരള മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാലായി. കേന്ദ്രം ആവശ്യത്തിന് പണവും പിന്തുണയും നല്‍കിയിട്ടും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിക്ക് കൈമാറി. എഴാവശ്യങ്ങളാണ് കേരളത്തിൽ നിന്ന് പോയ സർവകക്ഷി സംഘം പ്രധാനമന്ത്രിയുടെ മുന്നിൽ സമർപ്പിച്ചത്. ആ ആവശ്യങ്ങളും ഉത്തരങ്ങളും കാണാം:

1 , മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താത്തവർക്ക് മാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വർഷം 7 .23 ലക്ഷം ടൺ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണം

പ്രധാനമന്ത്രി: ഭക്ഷ്യ സുരക്ഷാ നിയമത്തിൽ കേരളത്തിന് മാത്രമായി നിയമത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല.ഇതുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങൾ പലതരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ഇവക്കൊപ്പം കേരളത്തിന്റെ ആവശ്യവും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം ഒരേ രീതിയിലാണ് കാണുന്നത് വിവേചനം ആരോടുമില്ല.
2 , പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കൊച്ചു ഫാക്ടറി നിർമ്മിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണം.

പ്രധാനമന്ത്രി : 2008 -2009 ബജറ്റിലാണ് പാലക്കാടും റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. ഇതിൽ റായ്ബറേലിയിലെ കോച്ച് ഫാക്ടറി 2012 മുതൽ ഉൽപ്പാദനം തുടങ്ങി. കേരളത്തിൽ 2012 ൽ തറക്കല്ല് മാത്രമാണ് ഇട്ടത്. ഇതെന്തുകൊണ്ടാണെന്നു അന്ന് ഭരിച്ചിരുന്ന കൊണ്ഗ്രെസ്സ് സർക്കാരാണ് വിശദമാക്കേണ്ടത്. അവരും ഉണ്ടല്ലോ സംഘത്തിൽ.

3 , അങ്കമാലി- ശബരി റെയിൽ പാത

പ്രധാനമന്ത്രി : പദ്ധതിക്കുള്ള ഭൂമിയേറ്റെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് ഇതുവരെ ആയിട്ടില്ല. സർക്കാർ സ്ഥലമേറ്റെടുത്തു നൽകുന്നത് വേഗത്തിലാക്കണം. ഇക്കാര്യം വേഗത്തിലാക്കിയാൽ റെയിൽവേയുമായി ചർച്ച ചെയ്തു വേണ്ടത് ചെയ്യാം.

4 ,കസ്തൂരി രംഗം റിപ്പോർട്ട് പാരിസ്ഥിതിക ദുർബല പ്രദേശം 8656 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണം

പ്രധാനമന്ത്രി: വിവിധ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ എല്ലാവരുമായും ചർച്ച നടത്തി തീരുമാനത്തിലെത്താൻ.
5 , കാലവർഷക്കെടുതിയിൽ അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേന്ദ്ര സംഘത്തെ അയക്കണം
പ്രധാനമന്ത്രി: വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമുണ്ടാക്കാം. ( ഇതിനു പിന്നാലെ കിരൺ റിജിജു ഇപ്പോൾ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയാണ്)

6 ,വെള്ളൂരിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് കൈമാറണം.
പ്രധാനമന്ത്രി: പരിഗണിക്കാം.

7 ,കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യമുണ്ടാക്കണം
പ്രധാനമന്ത്രി; ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്തു വേഗത്തിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button