International

റസ്റ്ററന്റിലെ ജീവനക്കാരിയുടെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ച കസ്റ്റമര്‍ക്ക് കിട്ടിയ മുട്ടന്‍പണി(വീഡിയോ)

ന്യൂഡല്‍ഹി: ലോകത്ത് എവിടെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ജോലി സ്ഥലത്തും, വീടുകളിലും അങ്ങനെ പലയിടത്തും സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നല്ല ചുട്ട മറുപടി അവര്‍ തന്നെ നല്‍കുന്നുണ്ട്.

READ ALSO: പീഡനം ; അധ്യാപകന്‍ അറസ്റ്റില്‍

എമില ഹൊള്‍ഡന്‍ എന്ന 21 കാരിയായ റസ്റ്ററന്റ് ജീവനക്കാരിയുടെ രഹസ്യ ഭാഗത്ത് കസ്റ്റമറില്‍ ഒരാള്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് എമില ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് താഴെയിടുകയും ചീത്തവിളിക്കുകയും ചെയ്തു. തന്റ ജോലിയില്‍ തിരക്കിട്ട് നില്‍ക്കുമ്പോഴായിരുന്നു യുവാവ് എമിലയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

READ ALSO: പീഡനക്കേസ് നൽകിയ വൈരാഗ്യത്തിൽ മഹിള കോൺഗ്രസ്‌ നേതാവിന്റെ വീട് കയറി ആക്രമണം

സംഭവത്തില്‍ എമിലയുടെ പ്രവൃത്തിയെ പുകഴ്തി നിരവധി പേര്‍ രെഗത്തെത്തി. സോവന്നയില്‍ കഴിഞ്ഞ ജൂണ്‍ 30നാണ് സംഭവം നടന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button