Latest NewsKerala

ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കോട്ടയം: കഴിഞ്ഞ ഒന്നര ആഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: പ്രധാനമന്ത്രിയുടെ നടപടിയെ അപലപിച്ച് എല്‍.ഡി.എഫ്

ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തുമെന്നും റിജിജു അറിയിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി എസ്. സുനില്‍കുമാര്‍ എന്നിവർക്കൊപ്പമാണ് കിരണ്‍ റിജിജു ദുരിതബാധിത മേഖല സന്ദർശിച്ചത്. ദുരിതമനുഭവിക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനോടകം നൽകിയതായും റിജിജു മാധ്യമങ്ങളോടു പറഞ്ഞു.

ജില്ലയിലെ വിവിധയിടങ്ങളിലെ 258 ദുരിതാശ്വാസക്യാമ്പുകളിലായി ഏകദേശം 50,000 ആളുകളാണ് അഭയം തേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button