Kerala

വനിതകളുടെ തൊഴില്‍ സംരംഭക പരിപാടികള്‍ക്ക് ഊര്‍ജം നല്‍കുന്നതിന് വിമന്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളുടെ തൊഴില്‍ സംരംഭക പരിപാടികള്‍ക്ക് ഊര്‍ജം നല്‍കുന്നതിന് വിമന്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി. പുതിയ വ്യവസായ നയത്തിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെ തൊഴില്‍ സംരംഭകരാക്കാന്‍ സഹായിക്കുന്നതിനും നിലവിലുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് ഈ പദ്ധതി.

Read also: വനിതാ സംവരണ ബിൽ; മുതലെടുപ്പിന് ശ്രമിച്ച കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കേന്ദ്രം : മുത്തലാക്ക്, ‘നിക്കാഹ് ഹലാലാ’ വിഷയത്തിലും പിന്തുണക്കാൻ കേന്ദ്രം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

നിലവിലെ സംരംഭങ്ങള്‍ നിരീക്ഷിക്കുക, വിജയകരമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ മറ്റുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുക, തുടക്കക്കാര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും സംരംഭങ്ങളുടെ ആസൂത്രണത്തില്‍ സഹായം കൂടാതെ ദേശീയ-അന്തര്‍ദേശീയ വ്യാപാര മേളകളില്‍ പങ്കെടുക്കുന്നതിനും വിപണിയുമായി ബന്ധപ്പെടുന്നതിനും മിഷന്‍ മാര്‍ഗനിര്‍ദേശം നല്‍കും. ഇതിനൊപ്പം വ്യവസായ പാര്‍ക്കുകളില്‍ നിശ്ചിത ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും.

shortlink

Post Your Comments


Back to top button