Latest NewsKerala

സിപിഎമ്മിനെ വിമർശിക്കുന്നതിനിടെ എസ് ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് ലീഗ് നേതാവ്

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ വധത്തേത്തുടര്‍ന്ന് എസ്ഡിപിഐക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ലീഗ് നേതാക്കളായ കെ പി എ മജീദും, കുഞ്ഞാലിക്കുട്ടിയും ഉയർത്തിയത്. എന്നാൽ ഇവരുടെ പ്രതിരോധങ്ങൾക്ക് തിരിച്ചടിയായി പാര്‍ട്ടി നേതാവ് തന്നെ എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

എംഎസ്എഫ് മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റും കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗവുമായ കെഎ ഷുഹൈബാണ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തത്. നിലവില്‍ യൂത്ത് ലീഗ് എറണാകുളം ജി്ല്ലാ സെക്രട്ടറയിണ് ഷുഹൈബ്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കരയില്‍ എസ്ഡിപിഐ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷുഹൈബ് പങ്കെടുത്തത്.

യോഗത്തില്‍ എസ്ഡിപിഐയെ പ്രംശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു ഷുഹൈബ്. സംഭവം ഇതിനകം പാർട്ടിയിൽ വിവാദമുയർത്തിയിരിക്കുകയാണ് . ഷുഹൈബിന് ലീഗ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എസ്ഡിപിഐ പരിപാടിയില്‍ ഷുഹൈബ് പങ്കെടുത്തെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ലീഗ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button