ചെന്നൈ: അയ്‌നാവരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെല്ലാം നീലച്ചിത്രത്തിന് അടിമകള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മലക്കുമരുന്ന് കുത്തിവച്ചാണ് പീഡനം നടത്തിയിരുന്നത്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ ഒന്നിലധികം പാടുണ്ടെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ വയറ്റിലും തുടയിലും മരുന്ന് കുത്തിവെച്ച പാടുകള്‍ കണ്ടെത്തി.
കൂടാതെ പ്രസവ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നാണ് പെണ്‍കുട്ടിയെ മയക്കാന്‍ ഉപയോഗിച്ചിരുന്നത്. പീഡനം നടന്ന അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രാംകുമാറാണ് കേസിലെ മുഖ്യപ്രതി. വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷമാണ് അറുപത്തിനാലുകാരനായ രാംകുമാര്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. രാംകുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടാണ് രണ്ടാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് കണ്ടറിഞ്ഞും കേട്ടറിഞ്ഞും മറ്റ് പ്രതികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
ഫ്‌ളാറ്റ് ജീവനക്കാരായ 17 പേരാണ് കേസിലെ പ്രതികള്‍. പീഡനത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. പണം വാങ്ങി രാംകുമാര്‍ പെണ്‍കുട്ടിയെ മറ്റ് പലര്‍ക്കും കാഴ്ച വച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. ഇതില്‍ ഫ്‌ളാറ്റ് ജീവനക്കാര്‍ക്ക് പുറമെ പുറത്ത് നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഏഴ് മാസത്തോളം പെണ്‍കുട്ടി പീഡനത്തിനിരയായി.അതേസമയം മാസങ്ങളോളം ക്രൂരമായ പീഡനം നടന്നിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞില്ല എന്നതിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
അയ്‌നാവരത്തെ ഫ്‌ളാറ്റില്‍ വച്ച് ജനുവരി 15നും ജൂലൈ അഞ്ചിനുമിടയിലാണ് പീഡനം നടന്നത്. മുഖ്യപ്രതി രവികുമാറിന് പുറമെ മുരുകേഷ്, പളനി, അഭിഷേക്, സുകുമാരന്‍, പ്രകാശ്, ഉമാപതി, പരമശിവം, ദീനദയാലന്‍, ശ്രീനിവാസന്‍, ബാബു, ജെയ് ഗണേഷ്, രാജ, സൂര്യ, സുരേഷ്, ജയരാമന്‍, രാജശേഖര്‍, ഗുണശേഖര്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
Post Your Comments